അതാണ് കളിയിൽ കാർത്തിക് വരുത്തിയ പിഴവ്: എണ്ണിപ്പറഞ്ഞ് ഗൗതം ഗംഭീർ

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 4 ഒക്‌ടോബര്‍ 2020 (15:31 IST)
ഡല്‍ഹി: ഡൽഹി ക്യാപിറ്റൽസിനെതിരെ പരാജയം ഏറ്റുവാങ്ങിയതോടെ ദിനേശ് കാർത്തിയ്ക്കിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കാർത്തിന്റെ നായകത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തി. കാര്‍ത്തിക്കിനെ മാറ്റി മോര്‍ഗനെ നായകനാക്കണം എന്ന വാദം ശക്തമാണ്. അതിനിടെ മത്സരത്തിൽ നായകൻ എന്ന നിലയിൽ കാർത്തിക് വരുത്തിയ പിഴവുകൾ എണ്ണിപ്പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഗൗതം ഗംഭീർ

ടീമിൽ ബാറ്റിങ് ബോളിങ് ഓർഡറുകളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ഗംഭീർ പറയുന്നുണ്ട്. 19 ആമത്തെ ഓവർ വരുൺ ചക്രവർത്തിയ്ക്ക് നൽകിയതാണ് കാർത്തിയ്ക് ചെയ്ത ഏറ്റവും വലിയ പിഴവായി സംഭീർ ചൂണ്ടിക്കാട്ടുന്നത്. ടീമിലെ തന്നെ ഏറ്റവും മികച്ച ബോളർമാരാണ് 18,19,20 ഓവറുകൾ എറിയേണ്ടത്. എന്നാൽ അതല്ല സംഭവിച്ചത്. പാറ്റ് കമിൻസ് ഉണ്ട്. ഇനി സ്പിന്നറെയാണ് വേണ്ടത് എങ്കിൽ സുനില്‍ നരെയ്നും, ശിവം മവിയുമുണ്ട്. എന്നാൽ 19 ആം ഓവർ യുവ ബോളറെകൊണ്ട് ചെയ്യിയ്ക്കാം എന്ന് കരുതരുത്.

വരുൺ ചക്രവർത്തിയും റസലും. ആദ്യ ഓവറുകള്‍ നന്നായി എറിഞ്ഞു. എന്നാല്‍ 19ആം ഓവര്‍ നിങ്ങളുടെ യുവ സ്പിന്നര്‍ എറിയണം എന്ന് പ്രതീക്ഷിക്കരുത്, അതും ഷാര്‍ജയില്‍, കണക്കുകൂട്ടലുകൾ പിഴച്ചതാകണം അത്. അതിനൊപ്പം തന്നെ ഓപ്പണിങ്ങില്‍ സുനില്‍ നരെയ്‌നിന് പകരം രാഹുല്‍ ത്രിപദി എത്തണം. നരെയ്ന്‍ എട്ടാം സ്ഥാനത്തേക്ക് മാറുകയും വേണം. മോര്‍ഗന്‍ നാലാമതും, റസല്‍ അഞ്ചാമതും, കാര്‍ത്തിക് ആറാമതും ബാറ്റ് ചെയ്യണം എന്നും ഗംഭീര്‍ നിർദേശിയ്ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Ishan Kishan: അരങ്ങേറ്റം സെഞ്ചുറിയുമായി ഗംഭീരമാക്കി ഇഷാൻ, ...

Ishan Kishan: അരങ്ങേറ്റം സെഞ്ചുറിയുമായി ഗംഭീരമാക്കി ഇഷാൻ, രാജസ്ഥാനെതിരെ ഹൈദരാബാദിന് കൂറ്റൻ സ്കോർ
പത്താം ഓവറില്‍ ടീം സ്‌കോര്‍ 202 റണ്‍സില്‍ നില്‍ക്കെയാണ് 67 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ...

Mumbai Indians Probable Eleven: ഹാർദ്ദിക്കില്ലാതെ മുംബൈ, ...

Mumbai Indians Probable Eleven: ഹാർദ്ദിക്കില്ലാതെ മുംബൈ, എതിരാളികൾ ചിരവൈരികളായ ചെന്നൈ, സാധ്യതാ ഇലവൻ ഇങ്ങനെ
ദീപക് ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര എന്നിവരടങ്ങുന്ന ബൗളിംഗ് നിര ...

CSK Probable Eleven: അശ്വിനും സാം കരനും ഹോം കമിംഗ്, ...

CSK Probable Eleven: അശ്വിനും സാം കരനും ഹോം കമിംഗ്, മുംബൈക്കെതിരായ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ സാധ്യതാ ഇലവൻ
ബാറ്റിംഗില്‍ റുതുരാജ് ഗെയ്ക്ക്വാദ്, ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാഠി,ശിവം ദുബെ ...

Jofra Archer:ഇതിലും ഭേദം ഗ്യാലറിയിലേക്ക് നേരെ അങ്ങ് ...

Jofra Archer:ഇതിലും ഭേദം ഗ്യാലറിയിലേക്ക് നേരെ അങ്ങ് എറിയുന്നതാ, 12.5 കോടി മുടക്കി ഇജ്ജാതി അബദ്ധം, നാലോവറിൽ ആർച്ചർ വിട്ടുകൊടുത്തത് 76 റൺസ്
ട്രെന്‍ഡ് ബോള്‍ട്ടിന് പകരക്കാരനായി 12. 5 കോടി മുടക്കി ഇംഗ്ലണ്ട് പേസറായ ജോഫ്ര ...

Travis Head- Archer: "ആർച്ചറോ ഏത് ആർച്ചർ, അവനൊക്കെ തീർന്നു, ...

Travis Head- Archer:
ടോസ് നേടി ഫീല്‍ഡിംഗ് തിരെഞ്ഞെടുത്ത രാജസ്ഥാന്റെ തീരുമാനം അബദ്ധമായെന്ന് ...